തലശേരി: നഗരസഭാ പരിധിയിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ അടിയന്തരമായി സാക്ഷ്യപത്രം ഹാജരാക്കണമെന്ന് നഗരസഭ അറിയിച്ചു. 60 വയസ്സ് പൂർത്തിയാകാത്ത ഗുണഭോക്താക്കളാണ് തങ്ങൾ നിലവിൽ വിവാഹിതരോ പുനർവിവാഹിതരോ അല്ലെന്ന സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.
2025 സെപ്റ്റംബർ 30 വരെ പെൻഷൻ അനുവദിക്കപ്പെട്ടവരാണ് ഈ സാക്ഷ്യപത്രം നൽകേണ്ടത്. നിശ്ചിത സമയത്തിനകം രേഖകൾ സമർപ്പിക്കാത്തവർക്ക് പെൻഷൻ തുക ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
സാക്ഷ്യപത്രം സമർപ്പിക്കേണ്ട അപേക്ഷാ ഫോറം തലശേരി നഗരസഭാ ഓഫീസിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിഭാഗത്തിൽ നിന്ന് ലഭ്യമാണ്. അർഹരായ എല്ലാ ഗുണഭോക്താക്കളും എത്രയും വേഗം ഓഫീസ് സമയങ്ങളിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
