തലശ്ശേരി : ഗാന്ധിജിയിലേക്ക് മടങ്ങുക : ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ നടന്ന സായാഹ്ന സദസ്സിൽ " ജനഹൃദയങ്ങളിൽ ഗാന്ധിജി " എന്ന വിഷയത്തിലെ പ്രഭാഷണ പരിപാടി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി. വി. രാജൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി..
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. പി. അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, ജില്ലാ വനിതാഫോറം സെക്രട്ടറി അജിതകുമാരി കോളി, ജില്ലാ കമ്മിറ്റി അംഗം പി. എൻ. പങ്കജാക്ഷൻ എന്നിവർ ആശംസകൾ നേർന്നു.
സുനിൽകുമാർ കരിമ്പിൽ, കെ. കെ. നാരായണൻ, എം. സോമനാഥൻ, കെ. കെ.രവീന്ദ്രൻ, പി. വി. വത്സലൻ, കെ. പ്രഭാകരൻ, വി. പി. മോഹനൻ, പി. കെ. ശ്രീധരൻ മാസ്റ്റർ, സി. പി. അജിത്കുമാർ, എ. എൻ. പദ്മജ എന്നിവർ നേതൃത്വം നൽകി..
സായാഹ്നസദസ്സിന് മുന്നോടിയായി സാംസ്‌കാരിക വിഭാഗമായ സ്പേസ് ആഭിമുഖ്യത്തിൽ രാജാവ് നഗ്നനാണ്" എന്ന തെരുവ് നാടകം അരങ്ങേറി.
