തലശ്ശേരി : തലശ്ശേരി മുബാറക് വിമൻസ് കോളേജിന്റെ 10-ാം വാർഷികാഘോഷം വർണാഭമായി. തലശ്ശേരി ടൗൺ ബങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡൻ്റ് സി ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു.
സിനി ആർട്ടിസ്റ്റ് ശ്രീകലാഭവൻ സമദ് മുഖ്യാതിഥിയായി. പ്രിൻസിപ്പാൽ നൂറ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുബാറക്ക എച്ച് എസ് എസ് കമ്മിറ്റി പ്രസിഡൻ്റ് എ കെ സക്കരിയ, കോളേജ് കമ്മിറ്റി കറസ്പോണ്ടൻ്റ് പ്രൊഫ. എ പി സുബൈർ, മുബാറക്ക എച്ച് എസ് എസ് പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മുബാറക്ക എച്ച് എസ് എസ് പ്രധാനാധ്യാപകൻ കെ പി നിസാർ, മുബാറക്ക എൽ പി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ നാസിഫ്, മുബാറക്ക വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ജോയ്സ് ഒലിവർ, കോളേജ് കമ്മിറ്റി ട്രഷറർ തഫ്ലീം മാണിയാട്ട് സി എ അബുബക്കർ എ.എൻ. പി ഷാഹിദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

