Zygo-Ad

നിട്ടൂർ കുന്നോത്ത് ജുമുഅത്ത് പള്ളി പുനർ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു


തലശ്ശേരി : നിട്ടൂർ കുന്നോത്ത് ജുമുഅത്ത് പള്ളി പുനർ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. മഹല്ല് പ്രസിഡൻ്റ് എം.പി.അസ്സയിനാരുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്വീബ് സജീർ അൽ ഹസനി ഉദ്ഘാടനം ചെയ്‌തു. 

നിർമാണ കമ്മിറ്റി ഭാരവാഹികളായി എം.പി. അസ്സയിനാർ ( ചെയർമാൻ) കെ.വി.അസീസ് (ജന. കൺവീനർ), എ.കെ.മഹമൂദ്, വി.സി.സജീർ, സി.കെ.ഷംസുദ്ദീൻ (വൈ.ചെയർമാൻമാർ), എൻ. റിയാസ്, എം. റഹീം, എൻ.പി. ഷക്കീർ, എ.കെ. അഫ്സൽ (കൺവീനർമാർ), കെ.സി. കാസിം ഹാജി (ട്രഷറർ) എന്നിവരെയും, രക്ഷാധി കാരികളായി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‌ലിയാർ, പി.എ.അബൂട്ടി ഹാജി, പ്രഫ.റഫീഖ് അബു കാനായി, സി.കെ.മഹമൂദ് ഹാജി ചാലിൽ, പി. മഹമൂദ് മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്തു. 

99അംഗ നിർമ്മാണ കമ്മിറ്റി നിലവിൽ വന്നു. സെക്രട്ടറി കെ.വി. അസീസ് സ്വാഗതവും ജോ. സെക്രട്ടറി ടി.മുഹമ്മദ് റഹൂഫ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ