തലശ്ശേരി: കണ്ണൂർ സൗത്ത് ജില്ല കർഷക മോർച്ചയുടെ ജില്ലാ ഭാരവാഹികളുടെ യോഗം തലശ്ശേരിയിലെ ബിജെപി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് ചേർന്നു.
കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കുന്ന പദ്ധതികൾ കേരളാ സർക്കാർ ഫലപ്രദമായി കർഷകരിൽ എത്തിക്കണമെന്നും, പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് കർഷക മോർച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു,
യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പത്മനാഭൻ ഓട്ടാണി സ്വഗതം പറഞ്ഞു. കർഷക മോർച്ച ജില്ല പ്രസിഡണ്ട് മനോഹരൻ വായോറ അദ്ധ്യക്ഷത വഹിച്ചു.
കർഷക മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അജിത്കുമാർ പി.പി നന്ദിയും രേഖപ്പെടുത്തി.