Zygo-Ad

ന്യൂമാഹിയില്‍ മതിയായ രേഖകളില്ലാതെ ബസ്സില്‍ കടത്തുകയായിരുന്ന പണം പിടിച്ചെടുത്ത് എക്സൈസ്


തലശ്ശേരി: മതിയായ രേഖകളില്ലാതെ ബസ്സില്‍ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു. ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം.

കോഴിക്കോട് കണ്ണൂർ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് 14 ലക്ഷം രൂപ അടങ്ങിയ ബാഗ് സഹിതം യാത്രികനായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ എം കെ റിയാസിനെ (40) പിടികൂടിയത്.

ഇയാളില്‍ നിന്നും പിടിച്ചെടുത്ത തുക എക്സൈസ് സംഘം ന്യൂമാഹി പോലീസിന് കൈമാറി.ന്യൂ-മാഹി എക്‌സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്, സിവില്‍ എക്സൈസ് ഓഫീസർമാരായ പി.നിഖില്‍, വി സിനോജ്, പി ആദർശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ