വടകര: വള്ളിക്കാട് റോഡിൽ അമൽകൃഷ്ണ (27)യെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. കടമേരി സ്വദേശി പി. അബ്ദുൾ ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്.
അപകടത്തിൽ പരുക്കേറ്റ അമൽകൃഷ്ണ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു. കാർ കണ്ടെത്താൻ പൊലീസ് 150-ത്തിലധികം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞതോടെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും, പിന്നീട് കോഴിക്കോട് നിന്ന് പിടികൂടുകയും ചെയ്തു.
ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനെ ഏറാമലയിൽ നിന്ന് പിടികൂടി ഫോറൻസിക് സംഘം പരിശോധിച്ചു. സംഭവത്തെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
-