പെരളശ്ശേരി: പെരളശ്ശേരി കോട്ടത്ത് സ്വകാര്യ ബസ്സും കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്കും പാഞ്ഞ് കയറി.
കാർ യാത്രക്കാരായ 2 പേർക്കും ബസ്, ഗുഡ്‌സ് ഓട്ടോ ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.