Zygo-Ad

ഹാപ്പിനസ് ഫൌണ്ടേഷൻ ഉദ്ഘാടനം ചെയ്തു

 


പെരളശ്ശേരി: മൂന്നു പെരിയയിൽ ഹാപ്പിനസ് ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ഷീബ നിർവ്വഹിച്ചു. നെറ്റ് സീറോ കാർബൺ ലക്ഷ്യത്തോടെ പഞ്ചായത്തിൻ്റെ   സൈക്കിൾ ഗ്രാമ പ ദ്ധതിയിൽ ഉൾപ്പെടുത്തി എ.പി.ജെ ലൈബ്രറിയുമായി  സഹകരിച്ച് 17 വിദ്യാർത്ഥികൾക്ക്  സൈക്കിളുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ സുഗതൻ സൈക്കിൾവിതരണോദ്ഘാടനം നിർവ്വഹിച്ചു . ഫൌണ്ടേഷൻ പ്രസിഡണ്ട് കെ. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ആർ രമേശൻ മാസ്റ്റർ,

പി.സുരേശൻ, പി.വി. രാമകൃഷ്ണൻ, ടി. കെ. രാജൻ മാസ്റ്റർ ,ആർ ഉല്ലാസ് ബാബു, വി.വി. ബാലൻ എന്നിവർ  പ്രസംഗിച്ചു. പി. ബാബു നന്ദി രേഖപ്പെടുത്തി.

സൌന്ദര്യവൽകരിച്ച എ. കെ. ജി സ്ക്വയർ ഉദ്യാനത്തിൽ  പക്ഷികളുടെ സ്റ്റാച്യു  സ്ഥാപിച്ചു.

വളരെ പുതിയ വളരെ പഴയ