Zygo-Ad

മലിനജലം ഓടയില്‍ ഒഴുക്കിയതിന് അനിമൽ സ്റ്റോറിന് 25,000 രൂപ പിഴ.


 തലശ്ശേരി: മലിനജലം ഓടയില്‍ ഒഴുക്കിയതിന് 25,000 രൂപ പിഴ. തലശ്ശേരി നഗരസഭയുടെതാണ് നടപടി. കടല്‍പ്പാലത്തിനു സമീപമുള്ള മത്സ്യ മാർക്കറ്റില്‍ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിട്ടതിന് ബറാക്ക എന്ന മൃഗത്തോല്‍ സംഭരിച്ചു കയറ്റി അയക്കുന്ന അനിമല്‍ സ്റ്റോറിനാണ് പിഴയിട്ടത്.

മലിനജലം സോക് പിറ്റ്, സെപ്റ്റിക് ടാങ്ക്, എസ്.ടി.പി തുടങ്ങിയ സംവിധാനങ്ങളില്‍ സംസ്കരിക്കേണ്ടതാണ്. പൊതു ഓടകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവർക്കെതിരെയും കർശന നടപടികളാണ് നഗരസഭ സ്വീകരിച്ചു.

മാലിന്യ മുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യം പൊതുവഴികളില്‍ തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കിയതായി നഗരസഭാധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ