പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായ രാഹുൽ വിദേശത്തേക്ക് കടന്നതായി സുചന. രാഹുൽനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്.
എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഗാർഹിക പീഡനതിന് പോലീസ് കേസ് എടുത്ത പ്രതി രാഹുൽ വിദേശത്തേക് മുങ്ങിയതായി സുചന. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. വിദേശത്തേക് കടന്നു കളിയാന്നുള്ള സാധ്യത കാണിക്കിലെടുത്താൻ സർക്കുലർ ഇറക്കിയത്.
അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ത്രീധനം ചോദിച്ചുവെന്ന് യുവതി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് രാഹുലിന്റെ അമ്മ പ്രതികരിച്ചത്
പ്രതിയുടെ അമ്മ പറഞ്ഞത്
കള്ളമാണെന്നും
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടിരുന്നുവെന്നും മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് ഹരിദാസൻ പറഞ്ഞു.
രാഹുലിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നിലെന്നും മുടങ്ങിയതായി മാത്രമേ അറിഞ്ഞിരുന്നുള്ളുവെന്നും ഹരിദാസൻ പറഞ്ഞു.
രാഹുൽ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസൻ ആവശ്യപ്പെട്ടു.