തലശ്ശേരി: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19-ന് കണ്ണൂരിൽ വെച്ച് സംഘടിപ്പിക്കുന്ന കർഷക സംഗമം വിജയിപ്പിക്കാൻ ആഹ്വാനം. പരിപാടിയുടെ പ്രചാരണാർത്ഥം തലശ്ശേരിയിൽ ചേർന്ന സംഘാടക സമിതി യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. അഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു.
പി. പി. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ മുഖ്യപ്രഭാഷണം നടത്തി. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും അധികാരികൾക്ക് മുന്നിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംഗമത്തിൽ കണ്ണൂർ ജില്ലയിൽ നിന്നടക്കം നിരവധി കർഷകർ അണിനിരക്കും.
ചടങ്ങിൽ ജില്ലാ സെക്രട്ടറി പി. പി. മഹ്മൂദ്, എം. പി. അബ്ദുൽ റഹ്മാൻ, പി. സി. അഹമ്മദ് കുട്ടി, മുഹമ്മദലി മഞ്ചേരി, ഡി. വി. പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സി. ഒ. ടി. ഫൈസൽ, സി. പി. നൗഷാദ്, സി. എച്ച്. ജലീൽ, ജാഫർ സാദിഖ്, കെ. എം. മജീദ്, കെ. ഇബ്രാഹിം, വി. പി. ഇസ്മായിൽ, പി. സി. മൻസൂർ, കുഞ്ഞിമൂസ കോടിയേരി, മൊയ്തുഹാജി ചൊക്ലി, യൂസഫ് എം. പി., വി. പി. സയിദ്, കെ. റഫീക്ക്, പി. എം. കെ. അനസ്, റഫീക്ക് പാറയിൽ, ഫിർദൗസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പി. എം. അബ്ദുൽ ബഷീർ സ്വാഗതവും ഇസ്മായിൽ ചാത്തോത്ത് നന്ദിയും പറഞ്ഞു.
