Zygo-Ad

റോഡിൽ മീൻ വെള്ളം ഒഴുക്കി പരിസ്ഥിതി മലിനമാക്കിയ മിനിലോറിക്ക് പിഴ ചുമത്തി

 


കണ്ണൂർ: റോഡിൽ തുടർച്ചയായി മീൻ വെള്ളം ഒഴുക്കി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ മിനിലോറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി.

തലശ്ശേരിയിൽ നിന്ന് മത്സ്യവുമായി പുറപ്പെട്ട കെഎൽ 58 ക്യു 8043 നമ്പർ ബൊലേറോ മിനിലോറിയാണ് പെരളശ്ശേരിക്ക് സമീപം വെച്ച് സ്ക്വാഡ് തടഞ്ഞു നിർത്തിയത്. ലോറി ഉടമയായ സി. സുനീറിന്റെ പേരിലാണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം പിഴ ഈടാക്കിയത്.

അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ മീൻ പെട്ടികൾ അടുക്കി വെച്ച് മലിനജലം റോഡിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന വാഹനത്തിന്റെ വീഡിയോ സഹിതമാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം സ്ഥിരീകരിക്കുകയായിരുന്നു.

നിയമലംഘനം നടന്നത് പെരളശ്ശേരി പഞ്ചായത്തിന്റെ പരിധിയിലായതിനാൽ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

 

വളരെ പുതിയ വളരെ പഴയ