തലശ്ശേരി : കെ ടെറ്റ്, ഭിന്നശേഷി നിയമന പ്രശ്നങ്ങൾ അതീവ സങ്കീർണ്ണതയിലെത്തിച്ച് പൊതു വിദ്യാലയത്തോട് രക്ഷിതാക്കളുടെ താൽപ്പര്യം നഷ്ടപ്പെടുത്തുന്ന സർക്കാർ നിലപാട് കടുത്ത പ്രതിഷേധാർഹമാണന്നും അധ്യാപക തസ്തികകളിൽ സ്ഥിര നിയമനങ്ങൾ നടത്തി വിദ്യാഭ്യാസ മേഖല കാര്യക്ഷമമാക്കണമെന്നും കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ് ആനുകൂല്യങ്ങൾക്ക് കൂടുതൽ ഹോസ്പിറ്റലുകളിൽ സൗകര്യമേർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി.റാഷിദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. സൂപ്പി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർമാരായ പി.വി. സഹീർ, കെ.കെ.അബ്ദുൽ അസീസ്, ബി.എം.മുഹമ്മദ് കോയ, ജില്ലാ ഓർഗനൈസിംഗ് സെക്ര.എം.ശിഹാബുദ്ദീൻ, വിദ്യാഭ്യാസ ജില്ലാ സെക്ര. അബൂബക്കർ കിനാലൂർ, കെ അബ്ദുൽ ഹമീദ്, മുഹമ്മദ് മംഗലശ്ശേരി, കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം അഡ്വ:കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു .
ഹാരിസ് വാണിമേൽ അധ്യക്ഷത വഹിച്ചു. പി.കെ റഫീന, കെ.അസ്മ, ഇബ്രാഹിം നെല്ലൂർ, മഹബൂബ് ഇരിട്ടി, പി.കെ ഫൈസൽ, വി റജ്നാസ്, ഹമീദ്.പി.എം സംസാരിച്ചു.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അബ്ദുൽ അസീസ് കീഴൂർ, ഹംസ മയ്യിൽ, കെ മുഹമ്മദ് പട്ടാനൂർ, എൻ.സൂപ്പി, ബി.എം.മുഹമ്മദ് കോയ വട്ടിപ്രം, കെ അബൂബക്കർ ഊർപ്പള്ളി, പി. യൂസുഫ് പരിയാരം, അബൂബക്കർ പാല, റസിയ ശിവപുരം, ഇബ്രാഹിം കൂത്തുപറമ്പ്, ഇസ്മായിൽ പാനൂർ, സുഹറ പാനൂർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. എഫക്ടീവ് പാരൻ്റിംഗ് ശില്പശാലയ്ക്ക് അബൂബക്കർ ഊർപ്പള്ളി നേതൃത്വം നൽകി.
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കെ.എ.ടി.എഫ് സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. റാഷിദ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
