തലശ്ശേരി : എരഞ്ഞോളി മഠത്തും ഭാഗത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർക്കുകയും ഗാന്ധിജിയുടെ ചിത്രം സമീപത്തെ തോട്ടിൽ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു എരഞ്ഞോളി പെരുന്താറ്റിൽ ചിങ്ങൻ മുക്കിനു സമീപം ശിവദം ഹൗസിൽ പി കെ സുബിൻ (35) കല്ലുകൊത്തു പറമ്പിൽ ഹൗസിൽ ഇ വിബിൻ (39) എന്നിവരാണ് അറസ്റ്റിലായത് ഇവരെ റിമാൻഡ്ചെയ്തു
വാടക കെട്ടിടത്തിൻ്റെ ഷട്ടർ കുത്തി ത്തുറന്ന് ഓഫീസിലെ ഫർണിച്ചറുകളും ഫാനും കെട്ടിടത്തിന്റെ മേൽക്കൂരയും തകർത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മടത്തുംഭാഗത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. ഇതിന്റെ വിരോധത്തിൽ ഓഫീസ് അക്രമിച്ചു എന്നാണ് പരാതി. എസ് ഐ ഷജീമും സംഘവും ആണ് പ്രതികളെ അറസ്റ്റു ചെയ്തത്.
