Zygo-Ad

താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്; യുവതി കുഴഞ്ഞുവീണു

 


താമരശ്ശേരി ചുരത്തിൽ അവധി ദിവസമായ ഇന്നലെ കനത്ത ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ ബാഹുല്യം കാരണം ചുരത്തിൽ മണിക്കൂറുകളോളം നീണ്ട ബ്ലോക്ക് രൂപപ്പെട്ടു. കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യാത്രാമധ്യേ യുവതി കുഴഞ്ഞു വീഴുകയും ചെയ്തു. അവധി ദിവസമായ ഞായറാഴ്ച കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ചുരം തിരഞ്ഞെടുത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും പൂർണ്ണമായി സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടില്ല.

വളരെ പുതിയ വളരെ പഴയ