Zygo-Ad

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവം

 


തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവം .വ്യാഴാഴ്ച രാവിലെ നഗരസഭാആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ആയിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.  ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി്.

മയക്കുമരുന്നും എംഡിഎമ്മിനെയും പോലെ തന്നെ പ്രത്യാഘാതം ഭീകരമാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനും.തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വലിയ തോതിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനം. നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്റ്റേഷനറി കടയുടെ മറവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. സാധാരണ വെറ്റിലപ്പാക്ക് മുതല്‍ ഹന്‍സ് ,കൂള്‍,തുടങ്ങി പുത്തന്‍ പുകയില ഉല്‍പ്പന്നങ്ങളും ഇവരില്‍നിന്ന് പിടികൂടി.വെസ്റ്റ് ബംഗാള്‍ സ്വദേശി അക്തര്‍ ജമാന്‍ പ്രമാണി,

തലശ്ശേരി സ്വദേശി പി സുമേഷ്. പാലയാട് സ്വദേശികളായ  വേണുഗോപാല്‍.ജിവിനേഷ് എന്നിവരാണ് പിടിയിലായത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ഇത് രണ്ടാം തവണയാണ് പിടിയിലാകുന്നത് ഇയാളില്‍ നിന്ന് ആറായിരത്തിലേറെ രൂപയും കണ്ടെടുത്തതായ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വിലങ്ങില്‍ പറഞ്ഞു .ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍നിത്യ മാധവന്‍. പി.ടി. ജോഷിമോന്‍, ഡ്രൈവര്‍ സുനില്‍ കുമാര്‍തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നുരണ്ടാഴ്ച മുന്‍പ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു

വളരെ പുതിയ വളരെ പഴയ