Zygo-Ad

കോൺഗ്രസ് നേതാവ് പൊന്നമ്പത്ത് ചന്ദ്രന്റെ പേരിൽ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം നാളെ.


മമ്പറം: കോൺഗ്രസ് നേതാവ് പൊന്നമ്പത്ത് ചന്ദ്രന്റെ പേരിൽ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് നാളെ 4ന് മമ്പറം ടൗണിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥി ആയിരിക്കും. പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണവും നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠന സഹായം, രോഗികൾക്കായി വീൽ ചെയറുകൾ, വാട്ടർ ബെഡ്, മരണ വീടുകളിൽ ആവശ്യമായ ബോഡി ഫ്രീസർ, സ്ട്രക്ചർ, കസേരകൾ, താർപായ മുതലായവ സൗജന്യമായി നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ മനോജ് അണിയാരം, കെ.ദാസൻ, സി.കെ.വിജയൻ എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ