തലശ്ശേരി : സമഗ്ര ശിക്ഷാ കേരളം, കണ്ണൂർ തലശ്ശേരി സൗത്ത് ബി.ആർ.സി, ബ്രണ്ണൻ കോളേജ് മലയാള വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ "തലശ്ശേരിയുടെ ഭാഷാ പൈതൃകം അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങള്‍ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം' എന്ന പ്രൊജക്ടിന്റെ പ്രവർത്തനോദ്ഘാടനവും ആശയ രൂപീകരണ ശില്പശാലയും സംഘടിപ്പിച്ചു.
ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം സെമിനാർ ഹാളില്‍ പ്രിൻസിപ്പാള്‍ ഡോ.ജെ.വാസന്തി ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം വകുപ്പ് അദ്ധ്യക്ഷൻ ഡോ.സന്തോഷ് മാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരള ഡി.പി.ഒ ഡോ.പി.കെ.സബിത്ത് പദ്ധതി വിശദീകരിച്ചു. ടി.വി .സഖീഷ്, ഇ.അബ്ദുള്‍ മജീദ് എന്നിവർ സംസാരിച്ചു. ഡോ.എം.ലിനീഷ്, ഡോ.എൻ ലിജി, ഡോ.കെ.വി.മഞ്ജുള എന്നിവർ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.